ആലപ്പുഴ: റാണി ചിത്തിര കായലുകളില്‍ ഈ മാസം 16ന് മുഖ്യമന്ത്രി വിത്ത് വിതയ്ക്കും.
22 വര്‍ഷത്തിനു ശേഷമാണ് റാണി ചിത്തിര കായലില്‍ കൃഷിയിറക്കുന്നത്. കായല്‍ രാജാവ് മുരിക്കന്‍ വേമ്പനാട്ട് കായലില്‍ നിര്‍മിച്ച കൃഷിയിടമാണ് കുട്ടനാട്ടിലെ റാണി, ചിത്തിര. മുരിക്കനില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. കാലക്രമേണ പ്രദേശത്തെ നെല്‍കൃഷി അവസാനിച്ചു. കഴിഞ്ഞ 22 വര്‍ഷമായി റാണി, ചിത്തിര കായലില്‍ കൃഷി നടക്കുന്നില്ല. ജില്ലാഭരണകൂടവും കൃഷിവകുപ്പും കര്‍ഷകരും ചേര്‍ന്ന് നടത്തിയ ശ്രമമാണ് റാണി, ചിത്തിര കായലിനെ വീണ്ടും കൃഷിക്ക് സജ്ജമാക്കിയത്. ഏഴ് കോടിയോളം രൂപ മുടക്കി 1300 ഏക്കറില്‍ കൃഷി ഇറക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അനുവാദം നല്‍കിയതോടെ കൃഷിക്ക് പാടം ഒരുങ്ങി. കാര്‍ഷികപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി രൂപീകരിച്ച ജില്ലാ കളക്ടര്‍ ചെയര്‍മാനായ 13 അംഗ കമ്മറ്റിയുടെ നേതൃത്വത്തിലാണ് കൃഷി നടക്കുക. കായലിലെ വെള്ളം വറ്റിച്ച് കൃഷിക്കൊരുക്കി കഴിഞ്ഞു. പാടശേഖരങ്ങള്‍ക്ക് വേണ്ട വൈദ്യുതി എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: