കാക്കനാട്(കൊച്ചി): സംസ്ഥാനത്തെ റോഡപകടങ്ങളും ഗതാഗത ലംഘനവും തടയാന്‍ കേന്ദ്രീകൃത വാട്സ് ആപ് സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്. 70259 50100 എന്ന കേന്ദ്രീകൃത നമ്പരാണ് സംസ്ഥാനത്തെ പരാതികള്‍ സ്വീകരിക്കുന്നതിനായി ഉപയോഗിക്കുന്നത്. ഐഡിയ സെല്ലുലാര്‍ കമ്പനിയുമായി ചേര്‍ന്നാണിത് നടപ്പാക്കുന്നത്. മൂന്നാംകണ്ണ് എന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായ വാട്സ് ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് ട്രാഫിക്ക് നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഫോട്ടോകള്‍, വീഡിയോ ദൃശ്യങ്ങള്‍, സന്ദേശങ്ങള്‍ എന്നിവ പരാതികളായി അയക്കാം.
സംസ്ഥാനത്ത് നടക്കുന്ന എല്ലാ ഗതാഗത ലംഘനങ്ങളുടെയും പരാതികള്‍ ഒരേ കുടക്കീഴില് കൊണ്ടുവരികയാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര് .ശ്രീലേഖ പറഞ്ഞു. നേരത്തെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, അതാത് ജില്ലകളിലെ ആര് ടി ഒ മാര്‍, വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ സ്വകാര്യ മൊബൈല്‍ നമ്പരിലേക്ക് പരാതി അയക്കുകയായിരുന്നു പതിവ്. പരാതികള്‍ കൂടുതലായി എത്തിയപ്പോള്‍ അവ കൈകാര്യം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതിന് പരിഹാരമായാണ് ഇപ്പോള്‍ കേന്ദ്രീകൃത വാട്സ് ആപ് സംവിധാനം നിലവില്‍ വരുന്നത്.
കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ഓട്ടോമേറ്റഡ്് കണ്ട്രോള് റൂമിലാണ് ആപ്പിലൂടെയുള്ള പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നത്. ഇതിനായി പ്രത്യേക പരിശീലനം സിദ്ധിച്ച ഉദേ്യാഗസ്ഥരെയാണ് ഇവിടെ നിയോഗിക്കുക. ആപ്പിലൂടെ ഇവിടെയെത്തുന്ന സന്ദേശങ്ങളും, ഫോട്ടോകളും, ദൃശ്യങ്ങളും പരിശോധിച്ച ശേഷം അതാതു ആര്
ടി ഒ മാര്‍ക്ക് അയച്ചു കൊടുക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക സ്ക്വാഡിനും വാട്സ് ആപ്പിലൂടെയുള്ള പരാതികള്‍ എത്തും.
എല്ലാ ദിവസങ്ങളിലും വൈകുന്നേരം പരാതികളെ സംബന്ധിച്ചുള്ള അവലോകന യോഗവും നടക്കും. ഓട്ടോമേറ്റഡ് എന്‍ഫോഴ്സ്മെന്റ് സംവിധാനത്തിലേക്ക് നേരിട്ട് വാട്സ് ആപ്പില്‍ നിന്നുള്ള പരാതികള്‍ ലഭ്യമാകുന്നതിനുള്ള സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമവും മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: