ചേര്‍ത്തല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തുറവൂര്‍ ക്ഷേത്രത്തിലെ നവീകരിച്ച ക്ഷേത്രക്കുളം സമര്‍പ്പണം ബുധനാഴ്ച വൈകിട്ട് 5.30ന് നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10.30ന് ക്ഷേത്രവികസനം എന്ന വിഷയത്തില്‍ സെമിനാര്‍ മുന്‍പ്രധാനമന്ത്രിയുടെ മുഖ്യഉപദേഷ്ടാവ് ആയിരുന്ന ടി.കെ.എ. നായര്‍ ഉദ്ഘാടനം ചെയ്യും. ഫിഷറീസ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ബി. മധുസൂദനന് നായര്‍ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, ടി.ജി. പത്മനാഭന് നായര്‍, പി.വി. നളിനാക്ഷന് നായര്‍, കെ. ശിവശങ്കരന്, പ്രൊഫ.പി.കെ. ശാന്തകുമാരി, സി.ആര്. രാധാകൃഷ്ണന്, വെങ്കിട്ടരാമയ്യര്, പള്ളിപ്പുറം പരമേശ്വരക്കുറുപ്പ്, പി.എസ്. രാജീവ്, ആര്. മോഹനന്‍പിള്ള എന്നിവര്‍ സംസാരിക്കും. വൈകിട്ട് നവീകരിച്ച ക്ഷേത്രക്കുളം സമര്‍പ്പണം മന്ത്രി കെ.പി. മോഹനന് നിര്‍വ്വഹിക്കും. കെ.സി. വേണുഗോപാല്‍ എംപി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ.പി.എന്‍. പ്രേമചന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിക്കും. തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍, ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, സി.ബി. ചന്ദ്രബാബു, പ്രൊഫ.ഡി. നാരായണന്‍കുട്ടി തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: