മുഹമ്മ: വീട്ടിലെ വിറക് അടുക്കിയിരുന്ന പുരയില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. പൊന്നാട് സീറാസ് മന്‍സിലില്‍ അഷറഫിന്റെ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. അഷറഫിന്റെ അമ്മ ഹലീമ കോഴിയിട്ട മുട്ട എടുക്കുന്നതിന് വേണ്ടി കയറിയപ്പോഴാണ് പാമ്പ് ചുരുണ്ടു കിടക്കുന്നത് കണ്ടത്. പാമ്പിനെ ഓടിക്കാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പാമ്പുപിടിത്തത്തില്‍ വൈദഗ്ധ്യമുള്ള ആലപ്പുഴ വട്ടപ്പള്ളി പറമ്പില്‍ ഹാരിസ് (34), സഹോദരന് ഹാഷിം (32) എന്നിവരെ വിവരമറിയിച്ചു. ഇവര്‍ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. കുട്ടിക്കാലം മുതല്‍ പാമ്പുപിടിത്തത്തില്‍ വൈദഗ്ധ്യം നേടിയ ഹാരിസ് വല്യച്ഛനില്‍ നിന്നാണ് ഈ വിദ്യ കരസ്ഥമാക്കിയത്. ഇതുവരെ മുന്നൂറിലധികം പാമ്പുകളെ പിടികൂടിയിട്ടുണ്ട്. ടൂറിസം രംഗത്ത് പണിയെടുക്കുന്ന ഹാരിസ് മൂര്‍ഖനെ ആലപ്പുഴയിലെ ഫോറസ്റ്റ് ഓഫീസിന് കൈമാറുമെന്നറിയിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവങ്ങള്‍ നടന്നത്. നിരവധി നാട്ടുകാരും സംഭവം അറിഞ്ഞ് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: