തൊടുപുഴ : പുരാതനമായ ഇടവെട്ടി ചിറ നവീകരിക്കാന്‍ അധികൃതര്‍ വിമുഖത കാട്ടുന്നു. പായലും കാടുംകയറി ഉപയോഗ ശൂന്യമായ നിലയിലാണ് ചിറ. ചിറ നന്നാക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ പലതവണ അധികാരികളെ സമീപിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇടവെട്ടി ക്ഷേത്രത്തിന്റെ ഭാഗമായിരുന്നു ഏഴേക്കറോളം വരുന്ന ചിറ. കാലത്തിന്റെ കടന്ന് പോക്കില്‍ ചിറയുടെ ഉടമസ്ഥാവകാശം സര്‍ക്കരിന്റെ പക്കല്‍ വന്നു ചേര്‍ന്നു. 1982ല്‍ കടുത്ത വേനല്‍ ഉണ്ടായപ്പോള്‍ ചിറയിലെ വെള്ളമായിരുന്നു നാട്ടുകാര്‍ക്ക് ആശ്രയം. അന്ന് പി.ജെ ജോസഫ് രണ്ട് ലക്ഷം രൂപ ചിറ നവീകരിക്കുന്നതിനായി അനുവദിച്ചു. സംരക്ഷണ ഭിത്തി കെട്ടി അഞ്ച് കുളികടവുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഇതില്‍ ഒരു കടവ് ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ആറാട്ടുകടവായാണ് പരിഗണിച്ചിരുന്നത്. മെച്ചപ്പെട്ട നിലയില്‍ നിലനിന്നിരുന്ന ചിറ കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്താണ് നവീകരണത്തിനായി ‘കുള’ മാക്കിയത്.
ഇതിനിടെയാണ് കഴിഞ്ഞ ഇടത് സര്ക്കരിലെ മന്ത്രി എം. വിജയകുമാര്‍ ഇവിടെ വാട്ടര്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ നീക്കം നടത്തിയത്. ഈ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. നിലവിലുണ്ടായിരുന്ന കുളത്തിന്റെ ഒരു ഭാഗം ആഴത്തിലാക്കി കെട്ടിയെടുത്തു. ഇത്രയും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതിന് ശേഷം പിന്നീട് ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും നടന്നിട്ടില്ല
വറ്റിവരണ്ട് കിണറുകള്‍
ചിറയില്‍ കുളം കുത്തിയതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളംവറ്റി. ഇത് നാട്ടുകാര്‍ക്കിടെ അസ്വാരസ്യത്തിന് കാരണമായി. ജനവികാരം എതിരാകുമെന്ന് മനസിലാക്കിയിട്ടാകണം പിന്നീട് വന്ന സര്‍ക്കാര്‍ ഈ പദ്ധതിയുടെ തുടര്‍ നടപടികള്‍ക്ക് യാതൊരുവിധ നീക്കവും നടത്തിയില്ല.
കുളം അനാഥം
ഏക്കറുകണക്കിന് പ്രദേശത്ത് നിറഞ്ഞു നിന്നിരുന്ന ചിറ ഇന്ന് ഒരേക്കറില്‍ താഴെ മാത്രം വിസ്തൃതിയുള്ള കുളമായിരിക്കുകയാണ്. മുമ്പ് ചിറയായി പ്രവര്‍ത്തിച്ചിരുന്ന ഭാഗം തരിശായികിടക്കുകയാണ്. ചിറയുടെ ഭാഗമായിരുന്ന വസ്തു കയ്യേറാനും നീക്കം നടക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: