മറയൂര്‍ : ചിന്നാര്‍ വൈല്‍ഡ് ലൈഫ് റെയ്ഞ്ചില്‍പ്പെട്ട പാളപ്പെട്ടി വണ്ണാന്തുറയില് നിന്നും ലക്ഷങ്ങളുടെ ചന്ദന മരം മോഷ്ടിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം ഫോറസ്റ്റ് റെയ്ഞ്ച് അധികൃതര്‍ അറിയുന്നത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വനംവകുപ്പ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അന്വേഷണം നടന്ന് വരികയായണെന്നും കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്നുമാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. ചന്ദന മോഷണം പതിവായിട്ടും വനം വകുപ്പ് മെല്ലെപ്പോക്ക് തുടരുകയാണ്. ആറു മാസത്തിനിടെ 25ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും പകുതി കേസില്‍ പോലും പ്രതികളെ പിടികൂടാനായിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: