മുഹമ്മ: മണലൂറ്റ് യനത്രങ്ങള് ഉപയോഗിച്ച് കക്കാ ഖനനം വ്യാപകമായി, പൊതുമുതല്‍ നശിപ്പിക്കുന്ന മാഫിയകള്‍ക്കെതിരെ നടപടി വേണമെന്ന് കരപ്പുറം വെള്ള കക്കാ സഹകരണ സംഘം. വേമ്പനാട് കായലില്‍ അനധികൃതമായി പത്തോളം വള്ളങ്ങളില്‍ മണലൂറ്റ് യന്ത്രങ്ങള്‍ ഉപയോഗിച്ച് കക്കാ ഖനനം തുടരുകയാണ്. മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രാത്രികാലങ്ങളിലാണ് കക്കാ ഖനനം നടക്കുന്നത്. മനുഷ്യപ്രയത്നത്തിലൂടെ മാത്രമേ കക്കാ ശേഖരിക്കാവൂവെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടും അത് ലംഘിച്ച് യന്ത്രം ഉപയോഗിച്ച് ഖനനം ചെയ്യുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. കായലിന്റെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്നതോടൊപ്പം പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളെ തൊഴില്‍രഹിതരാക്കുമെന്ന് മുഹമ്മ കരപ്പുറം വെള്ള കക്കാ സഹകരണസംഘം പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: