ന്യൂദല്‍ഹി: ദുലീപ് ട്രോഫി ക്രിക്കറ്റ് കിരീടം മധ്യമേഖലയ്ക്ക്. അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ദക്ഷിണ മേഖലയെ ഒമ്പത് റണ്‍സിന് പരാജയപ്പെടുത്തിയാണ് മധ്യമേഖല കിരീടം സ്വന്തമാക്കിയത്. 10 വര്‍ഷത്തിനുശേഷമാണ് മധ്യമേഖല ദുലീപ് ട്രോഫി കിരീടം നേടുന്നത്.
രണ്ടാം ഇന്നിംഗ്സ് വിജയിക്കാന്‍ 301 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണ മേഖലയെ 291 റണ്‍സിന് ഓള് ഔട്ടാക്കിയാണ് മധ്യമേഖല കിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ വിജയമാണ് ഇത്. ഇത് ആറാം തവണയാണ് മധ്യമേഖല കിരീടം നേടുന്നത്. രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി പ്രകടനം കാഴ്ച വെച്ച ദക്ഷിണ മേഖലയുടെ കെ.എല്‍. രാഹുലാണ് കളിയിലെ മികച്ച താരം. ഒന്നാം ഇന്നിംഗ്സില്‍ 103 റണ്‍സിന്റെ ലീഡ് വഴങ്ങിയശേഷമാണ് മധ്യമേഖല കിരീടം സ്വന്തമാക്കിയത്.
അവസാന ദിനം 184ന് ഒന്ന് എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണ മേഖലയ്ക്ക് സ്കോര്‍ ബോര്‍ഡില്‍ 203 റണ്‍സിലെത്തിയപ്പോള്‍ സെഞ്ചുറിയുമായി കളി ആരംഭിച്ച രാഹുലിനെ നഷ്ടപ്പെട്ടു. ഇതോടെയാണ് അവരുടെ തകര്‍ച്ചയും തുടങ്ങി. പിന്നീട് അപരാജിത്ത് (56), ആര്. പ്രസന്ന (29), വിനയ്കുമാര്‍ (24) എന്നിവര്‍ വിജയത്തിനായി പൊരുതിയെങ്കിലും ലക്ഷ്യത്തിന് 10 റണ്‍സ് അകലെ വെച്ചു എല്ലാവരും പുറത്തായി. അവസാന എട്ട് വിക്കറ്റുകള്‍ കേവലം 88 റണ്‍സെടുക്കുന്നതിനിടെയാണ് ദക്ഷിണമേഖലക്ക് നഷ്ടമായത്. മധ്യമേഖലക്ക് വേണ്ടി പിയൂഷ് ചൗള, മുര്‍താസ എന്നിവര്‍ മൂന്നുവീതവും പങ്കജ് സിംഗും ജലജ് സക്സേനയും രണ്ടുവിക്കറ്റുകള്‍ വീതവും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: