അബുദാബി: പാക് ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ് ടെസ്റ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിക്കൊപ്പമെത്തി. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലാണ് മിസ്ബ ഈ നേട്ടം സ്വന്തമാക്കിയത്.
56 പന്തിലായിരുന്നു മിസ്ബയുടെ സെഞ്ചുറി നേട്ടം. 57 പന്തില്‍ നിന്ന് 11 ഫോറും അഞ്ച് സിക്‌സറുമടക്കം പുറത്താകാതെ 101 റണ്‍സാണ് മിസ്ബ നേടിയത്. 1986-ല്‍ വെസ്റ്റിന്‍ഡീസ് താരം വിവിയന്‍ റിച്ചാര്‍ഡ്‌സ് 56 പന്തില്‍ സെഞ്ചുറി നേടിയ ചരിത്രം കുറിച്ചിരുന്നു. എന്നാല്‍ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡ് മറികടക്കാനായില്ലെങ്കിലും വേഗതയേറിയ അര്‍ദ്ധസെഞ്ച്വിയുടെ റെക്കോര്‍ഡ് ഇനി മുതല്‍ മിസ്ബയുടെ പേരിലായിരിക്കും.
21 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ മിസ്ബ ദക്ഷിണാഫ്രിക്കയുടെ ജാക്ക് കല്ലിസിന്റെ റെക്കോര്‍ഡാണ് മറികടന്നത്. 24 പന്തിലായിരുന്നു കാലിസിന്റെ പേരിലെ വേഗമേറിയ അര്‍ദ്ധസെഞ്ചുറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: