കുട്ടനാട്: സപ്ലൈകോയുടെ അനാസ്ഥ മൂലം കൈനകരി പഞ്ചായത്തില്‍ ടണ്‍ കണക്കിന് നെല്ല് നശിക്കുന്നു. 110 ഏക്കര്‍ വരുന്ന പുത്തന്‍തുരം പാടശേഖരത്തെ നെല്ലാണ് പാടശേഖരത്തും റോഡിലുമായി കിടന്ന് നശിക്കുന്നത്. നെല്ലിന് ജലാംശം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സപ്ലൈകോയുടെ ഈ നടപടി. അതേസമയം മഴ കൂടിയതോടെ മഴയുടെ ശക്തി കൂടിയതോടെ നെല്ല് കിളിര്‍ക്കുമോയെന്ന ആശങ്കയിലാണ് പാടശേഖരത്തെ കര്‍ഷകര്‍. നെല്ല് സംഭരണം വൈകുന്നതിനാല്‍ പുഞ്ചകൃഷിയും വൈകുമെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെട്ടു. സപ്ലൈകോയുടെ കര്ഷകവഞ്ചനാ നിലപാടിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ബിജെപി കൈനകരി പഞ്ചായത്ത് കമ്മറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: