കുട്ടനാട്: ചിക്കന്‍ സെന്ററുകളില്‍ നിന്നും സമീപത്തെ പാടശേഖരത്തേക്ക് കോഴി മാലിന്യം തള്ളുന്നു. മങ്കൊമ്പിലെ കടകളില്‍ നിന്നാണ് സമീപത്തെ നാട്ടായം പാടശേഖരത്തേക്ക് മാലിന്യം യഥേഷ്ടം തള്ളുന്നത്. പാടശേഖരത്തിന്റെ ചാല് യന്ത്രം ഉപയോഗിച്ച് തെളിച്ചപ്പോള്‍ ചാക്കു കണക്കിന് കോഴിയുടെ മാലിന്യമാണ് പൊങ്ങിയത്. പാടശേഖരത്തിന്റെ പുറം ബണ്ടില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഇതുമൂലം നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. നാട്ടുകാര്‍ ആരോഗ്യവകുപ്പിനും മറ്റ് അധികാരികള്‍ക്കും പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മാലിന്യം തള്ളുന്നത് അവസാനിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുമ്പോള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു പതിവ്. പോലീസിനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്കുവാന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: