തുറവൂര്‍: തുറവൂര്‍ മഹാക്ഷേത്രത്തിന്റെ നവീകരിച്ച കുളം സമര്‍പ്പണം അഞ്ചിന് വൈകിട്ട് 5.30ന് മന്ത്രി കെ.പി. മോഹനന് നിര്‍വഹിക്കും. കെ.സി. വേണുഗോപാല്‍ എംപി മുഖ്യാതിഥിയായിരിക്കും. വനിതാ സെമിനാറും സംഘടിപ്പിക്കും. കുട്ടനാട് പാക്കേജില്‍ അനുവദിച്ച 32 ലക്ഷമുപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നൃസിംഹ മൂര്‍ത്തിയുടെയും മഹാസുദര്‍ശന മൂര്‍ത്തിയുടെയും ശ്രീകോവിലുകള്‍ക്കു മുന്നിലായി നീണ്ടുകിടക്കുന്ന വിശാലമായ ക്ഷേത്രക്കുളം ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ചുറ്റും കല്ലുകെട്ടി സംരക്ഷിക്കുന്ന പ്രവര്ത്ത നങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: