ആലപ്പുഴ: വര്‍ദ്ധിച്ചുവരുന്ന ചുഴലിക്കാറ്റ് ഭീഷണി നേരിടുന്നതിനായി ജില്ലയുടെ തീരപ്രദേശങ്ങളില്‍ അഞ്ചു സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നിര്‍ദേശങ്ങള്‍ ജില്ലാഭരണകൂടം സര്‍ക്കാരിനു സമര്‍പ്പിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ കത്ത് കഴിഞ്ഞമാസമാണ് ജില്ലാ കളക്ടര്‍ക്ക് ലഭിച്ചത്. വേള്‍ഡ് ബാങ്ക് സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലായാണ് അഞ്ചു സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. കെട്ടിട ഡിസൈന്‍ ഉള്‍പ്പെടെയുള്ള വിശദമായ പദ്ധതി നിര്‍ദേശങ്ങള്‍ പിന്നാലെ സമര്‍പ്പിക്കും.
കാര്‍ത്തികപ്പള്ളി താലൂക്കില്‍ പള്ളിപ്പാട് വില്ലേജില്‍ വഴുതാനം എല്പിഎസിനോടു ചേര്‍ന്നും കുമാരപുരം വില്ലേജില്‍ കുമാരപുരം എല്പിഎസിനോടു ചേര്‍ന്നും ചെറുതന വില്ലേജില്‍ വില്ലേജ് ഓഫീസിനോടു ചേര്‍ന്നുമാണ് സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. അമ്പലപ്പുഴ താലൂക്കില്‍ പുറക്കാട് വില്ലേജില്‍ നാലുചിറ ഗവ. ഹൈസ്കൂളിനോടു ചേര്‍ന്നും ചേര്‍ത്തല താലൂക്കില്‍ മാരാരിക്കുളം നോര്‍ത്ത് വില്ലേജില്‍ ജനക്ഷേമം ജങ്ഷനു കിഴക്കുവശത്തുള്ള സുനാമി സൈറ്റിനടുത്തുമാണ് ഷെല്ട്ടറുകള്ക്കായുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ചുഴലിക്കാറ്റ് ഭീഷണിയില്ലാത്ത സമയങ്ങളില്‍ മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കത്തക്ക രീതിയില്‍ വിവിധോദ്ദേശ കെട്ടിടങ്ങളായാണ് ഇവയുടെ ഡിസൈന്‍ തയാറാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: