ആലപ്പുഴ: നഗരസഭാ ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന പൊതുജനങ്ങള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും സൗകര്യമില്ല. മൂന്ന് കക്കൂസുകളാണ് ഇവിടെയുള്ളത്. ഇതില്‍ രണ്ടെണ്ണം ജീവനക്കാര്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണ്. ഒരെണ്ണമാണ് പൊതുജനത്തിനായി തുറന്നിട്ടുള്ളത്. എന്നാല്‍ ദുര്‍ഗന്ധവും മാലിന്യവും മൂലം ഇതിന്റെ പരിസരത്ത് പോലും പോകാന്‍ കഴിയാത്ത ദുരവസ്ഥയാണുള്ളത്. വിവിധ ആവശ്യങ്ങള്‍ക്ക് ഇവിടെയെത്തുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ സമീപത്തെ വീടുകളെയും ഓഫീസുകളെയും ആശ്രയിക്കേണ്ട ഗതികേടാണുള്ളത്.
മാലിന്യ സംസ്കരണത്തിന്റെയും ശുചിത്വത്തിന്റെയും പേരില്‍ വ്യാപക പ്രചരണം നടത്തുകയും പിഴയീടാക്കുകയും ചെയ്യുന്ന നഗരഭരണകര്‍ത്താക്കള്‍ സ്വന്തം ഓഫീസിലെ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ്. പരിസര ശുചീകരണത്തില്‍ മാതൃകയാകേണ്ടവര്‍ തന്നെ പൊതുജനങ്ങളെ ദ്രോഹിക്കുന്നതിന്റെ പ്രത്യക്ഷോദാഹരണമായി മാറുകയാണ് നഗരസഭാ ഓഫീസിലെ വൃത്തികെട്ട കക്കൂസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: