മണ്ണഞ്ചേരി: ഉപ്പുരസം കലര്‍ന്ന വെള്ളത്തിന് വാട്ടര്‍ അതോറിറ്റി അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി. മണ്ണഞ്ചേരി 12-ാം വാര്‍ഡ് ആന്‍സ് വില്ലയില്‍ അന്നമ്മ സൈമണ്‍ ആണ് പരാതിക്കാരി. 10,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് 40 രൂപയാണ്. എന്നാല്‍ ചേര്‍ത്തല അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ 67 രൂപ ഈടാക്കുന്നതായാണ് ആക്ഷേപം. എന്നാല്‍ ജല അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളം ഉപ്പുരസം കലര്ന്നതിനാല് ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലെ ഉപഭോക്താക്കള്‍ പറയുന്നു. 10,000 ലിറ്ററിന് താഴെ ജലം ഉപയോഗിക്കുന്ന ഉപഭോക്താക്കളില്‍ നിന്നും അധികമായി തുക ഈടാക്കിയിട്ടുണ്ടെങ്കില്‍ പരാതി ലഭിച്ചാല്‍ തിരികെ നല്‍കുമെന്ന് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: