ആലപ്പുഴ: നാളികേര കൃഷി സംരക്ഷിക്കാന്‍ അടിയന്തര നടപടി വേണമെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ.ആര്. ഗൗരിയമ്മ. തെങ്ങ്കൃഷി പുനരുദ്ധാരണ പദ്ധതി നടപ്പാക്കുന്നതില്‍ ഇരുമുന്നണി സര്‍ക്കാരുകളും വീഴ്ചവരുത്തിയെന്നും അവര്‍ കുറ്റപ്പെടുത്തി. ധനമന്ത്രിയായിരുന്ന വക്കം പുരുഷോത്തമന്റെ അനാവശ്യ ഇടപെടലുകളും പദ്ധതി നടത്തിപ്പിന് തടസമുണ്ടാക്കിയെന്നും ഗൗരിയമ്മ പറഞ്ഞു. ജെഎസ്എസ്-സിഎംപി കര്‍ഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാന കേരകര്‍ഷക കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
എവിടെയും അഴിമതിക്ക് വഴിതേടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് പാവപ്പെട്ട കേരള കര്‍ഷകര്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച സിഎംപി ആക്ടിങ് ജനറല്‍ കെക്രട്ടറി കെ.ആര്. അരവിന്ദാക്ഷന് പറഞ്ഞു. ആസിയാന്‍ കരാറിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ കരാറില്‍ ഒപ്പിടുന്നതോടെ കേരളത്തില്‍ അവശേഷിക്കുന്ന തെങ്ങുകൃഷിയും തകര്‍ന്നടിയുന്ന സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ മുന്‍ എംഎല്‍എ കെ. കൃഷ്ണന്‍കുട്ടിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: