സി.വി. പ്രേംകുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ആള്‍രൂപങ്ങള്‍’ ഹര്‍ത്താലിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി മാറിയ ‘കനകന്റെ’ കഥ പറയുന്നു. പൂരം സിനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രവാസിയായ എ.എം.നൗഷാദ് ആണ് ‘ആള്‍രൂപങ്ങള്‍’ നിര്‍മ്മിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ നാട്ടിന്പുറത്തുനിന്നും നഗരത്തിലേക്ക്പറിച്ചുനടപ്പെടുന്ന കനകന്.
നഗരത്തില്‍ തട്ടുകടനടത്തി ജീവിക്കുന്ന കനകന്റെ തട്ടുകട ഒരു ഹര്‍ത്താലില്‍ തകര്‍ക്കപ്പെടുന്നതോടെ കനകന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കനകനായി നന്ദുവാണ് വേഷമിടുന്നത്.
മായാ വിശ്വനാഥ് നായികയാകുന്നു. രാഘവന്, സുധീര്‍ കരമന, സി.പി. മേവട, കാഥികന് അയിലം ഉണ്ണികൃഷ്ണന്, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, കൈനകരി തങ്കരാജ്, സുദര്ശനന് കുടപ്പനമൂട്, ഉണ്ണി സത്താര്‍, കരുണാകരന് കടമ്മനിട്ട, സുരേഷ് ദിവാകര്‍, സജനചന്ദ്രന്‍, സജിത്ത്, അരുണ്‍ മഹാദേവന്, ജിമ്മിച്ചന്‍ ജോസ്, ദേവീ മേനോന്, വസന്താഉണ്ണി, ശ്രീക്കുട്ടി, ആഭാ ഉണ്ണി, ഗീതാഞ്ജലി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം-മോഹന്‍ പുതുശ്ശേരി, കല-മഹേഷ്, ചമയം-ബിനു കരുമം,ഗാനരചന-ഡോ.ഇന്ദ്രബാബു, സംഗീതം-ജമിനി ഉണ്ണികൃഷ്ണന്, ആലാപനം-എം.ജി.ശ്രീകുമാര്‍, നജീം അര്‍ഷാദ്, ലൗലി ജനാര്ദ്ദനന്, ശിവകാമി. പിആര്‍ഓ-അജയ് തുണ്ടത്തില്‍, എ.എസ്.ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: