ആലപ്പുഴ: കരാറുകാര്‍ക്ക് സര്‍ക്കാര്‍ 2,100 കോടിയോളം രൂപ കുടിശിക ഇനത്തില്‍ നല്‍കാനുണ്ടെന്ന് ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു. ധനവകുപ്പിന്റെ അനുമതിപത്രത്തിന്റെ അടിസ്ഥാനത്തില്‍ കരാറുകാര്‍ക്ക് പണം നല്‍കുന്നതാണ് അനിശ്ചിതകാല കുടിശികയ്ക്കും അധിക ടെന്‍ഡര്‍ നിരക്കിനും കാരണമാകുന്നത്.
ധനകാര്യ വകുപ്പിന്റെ അനുമതി പത്രത്തിന്റെ അഭാവത്തില്‍ 2013-14 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെയും ജലവിഭവ വകുപ്പിന്റെയും ബജറ്റ് വിഹിതത്തിന്റെ 40 ശതമാനം ലാപ്സായി. മറ്റ് ഏജന്‍സികള്‍ അവരുടെ പ്രവര്‍ത്തികള്‍ക്ക് വേണ്ടി മുന്‍കൂര്‍ നിക്ഷേപിക്കുന്ന പണം പോലും ധനവകുപ്പിന്റെ അനുമതിപത്രത്തിന്റെ പേരില്‍ മാസങ്ങള്‍ വൈകിയാണ് കരാറുകാര്‍ക്ക് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നബാര്‍ഡ് പ്രവര്‍ത്തികളുടെ 90 ശതമാനം പണം വായ്പയായി നല്‍കുന്നുണ്ട്. ബാക്കി തുക സമാഹരിക്കാന്‍ ധനവകുപ്പിന് കഴിയാതെ വരുമ്പോള്‍ കരാറുകാര്‍ക്കുള്ള മുഴുവന്‍ തുകയും കുടിശികയാകുന്നു. നബാര്‍ഡ് വായ്പയും മറ്റ് ഏജന്‍സികള്‍ മുന്‍കൂര്‍ നിക്ഷേപിക്കുന്ന തുകകളും ധനവകുപ്പ് വകമാറ്റി ചെലവഴിക്കുന്ന സ്ഥിതിയുമുണ്ട്.
നിര്‍മ്മാണ മേഖലയിലെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം നിര്‍ദേശങ്ങള്‍ ക്രോഡീകരിക്കുന്നതിന് വേണ്ടി 22, 23, 24 തീയതികളില്‍ കൊച്ചി വൈറ്റില ഹോട്ടല്‍ ബ്രോഡ് ബീനില്‍ നിര്‍മ്മിതി ഉച്ചകോടി സംഘടിപ്പിക്കും. ഉച്ചകോടിയില്‍ വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് 24 പ്രബന്ധങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: