ന്യൂദല്‍ഹി: എച്ച്സിഎല്‍ ചെയര്മാന് ശിവ നാടാര്‍ മകള്‍ക്കായി വാങ്ങിയത് 115 കോടിയുടെ ബംഗ്ലാവ്. ദല്‍ഹിയിലെ ഫ്രണ്ട്സ് കോളനിയിലാണ് മകള്‍ റോഷിണി നാടാര്‍ക്കായി 115 കോടിയുടെ ബംഗ്ലാവ് വാങ്ങിയത്. അടുത്തിടെ നടന്ന ഇടപാടുകളില്‍ ഏറ്റവും ഉയര്‍ന്നതാണിതെന്ന് ഒരു ധനകാര്യ മാധ്യമം വെളിപ്പെടുത്തുന്നു. 1930 സ്ക്വയര്‍ ഫീറ്റുള്ള പ്ലോട്ടില്‍ സ്ഥിതി ചെയ്യുന്ന ബംഗ്ലാവ് മകളുടെയും മരുമകന്റെയും ആവശ്യാനുസരണം പുനര്നിര്മിക്കാവുന്നതാണ്.
കഴിഞ്ഞ സപ്തംബറില്‍ ദല്‍ഹി സര്‍ക്കാര്‍ കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി മിനിമം മൂല്യനിര്‍ണയത്തിന്റെ വില 20 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഈ തീരുമാനം ഫ്രണ്ട്സ് കോളനിപോലെയുള്ള കോളനികളില്‍ ഭൂമി വില സ്ക്വയര്‍ മീറ്ററിന് 6.45 ലക്ഷത്തില്‍നിന്നും 7.74 ലക്ഷമായി ഉയര്‍ത്താന്‍ ഗവര്‍ണര്‍ നജീബ് ജുങ്ങിന്റെ അംഗീകാരത്തോടെ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഈ കോളനികളില്‍ സ്ഥാവരജംഗമ വസ്തുക്കള്‍ 6.45 ലക്ഷത്തില്‍ കുറഞ്ഞ തുകക്ക് ഇടപാട് നടത്താന്‍ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: