കായംകുളം: സ്കൂട്ടറില്‍ വീട്ടിലേക്ക് പോയ അദ്ധ്യാപകനെ കാറിന് സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ തള്ളിയിട്ടശേഷം ഇരുമ്പ് വടികൊണ്ട് കാല് തല്ലിയൊടിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ചിറക്കടവം നാരായണ ഭവനത്തില്‍ ബിജുകുമാര്‍ (43), ചിറക്കടവം ബംഗ്ലാവില്‍ വീട്ടില്‍ ബിജു (38) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. എസ്ആര്വിഎംഎല്പിഎസ് അറബി അദ്ധ്യാപകനും കെഎഎംഎ ജില്ലാ ട്രഷററുമായ കായംകുളം കൊറ്റുകളങ്ങര മഠത്തില്‍ മുഹമ്മദ് കുഞ്ഞി (50)ന്റെ കാലാണ് വ്യാഴാഴ്ച വൈകിട്ട് കല്ലുംമൂടിന് സമീപം തല്ലി ഒടിച്ചത്. ഇദ്ദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാരാണ് അക്രമികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: