ആലപ്പുഴ: കാര്‍മ്മല്‍ അക്കാദമി ട്രോഫിക്ക് വേണ്ടിയുള്ള അഖില കേരള ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ ഒന്ന് മുതല്‍ നാല് വരെ കാര്‍മ്മല്‍ അക്കാദമി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ഉച്ചയ്ക്ക് ശേഷം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഫാ. ഫിലിപ് വൈക്കത്തുകാരന്‍ അദ്ധ്യക്ഷത വഹിക്കും. സബ് കളക്ടര്‍ ഡി. ബാലമുരളി മുഖ്യാതിഥിയായിരിക്കും. ഫാ. ജോഷി മുപ്പതില്‍ചിറ, മാനേജിങ് ജോസഫ് അഗസ്റ്റിന് തോടുവേലി എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. തുടര്‍ന്ന് മത്സരങ്ങള്‍ ആരംഭിക്കും. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വെവ്വേറെ മത്സരങ്ങളാണ് നടക്കുന്നത്. രണ്ടു വിഭാഗത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് എവറോളിങ് ട്രോഫികള്‍ വിതരണം ചെയ്യും. നാലിന് രാവിലെ 10ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി ഉദ്ഘാടനം ചെയ്യും. നടന് എം.ടി. റിയാസ് മുഖ്യാതിഥിയായിരിക്കും. വിവിധ ജില്ലകളില്‍ നിന്നായി 23 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: