അമ്പലപ്പുഴ: കരിനിലങ്ങളില്‍ നിന്നുള്ള നെല്ലെടുപ്പ് നിര്‍ത്തിവച്ചത് കര്‍ഷകരെ ആശങ്കയിലാക്കി. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള മഠത്തില്‍ വടക്കുവശം പാടശേഖരത്തിലെ നെല്ലെടുപ്പാണ് പാതിവഴിയില്‍ നിര്‍ത്തിവെച്ചത്. കഴിഞ്ഞ 16 മുതലാണ് വിളവെടുപ്പ് തുടങ്ങിയത്. നെല്ലിന്റെ ഈപ്പത്തിന്റെ അടിസ്ഥാനത്തില്‍ തൂക്കത്തില്‍ കുറവ് വരുത്തിയാണ് മില്ലുടമകള്‍ നെല്ലെടുപ്പ് നടത്തിയിരുന്നത്. കൊയ്ത് കരക്ക് കയറ്റിയ നെല്ലിന്റെ 60 ശതമാനവും ശേഖരിച്ചു കഴിഞ്ഞു. എന്നാല്‍ ബാക്കി നെല്ലെടുക്കാന്‍ മില്ലുടമകള്‍ തയ്യാറാകാതായതോടെയാണ് കര്‍ഷകര്‍ ആശങ്കയിലായത്. നെല്ലു നിറച്ച ചാക്കുകള്‍ റോഡില്‍ അട്ടിയിട്ട് വച്ചിരിക്കുകയാണ്. അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും മില്ലുടമകള്‍ നെല്ലെടുക്കാന്‍ മടി കാണിക്കുകയാണന്ന മറുപടിയാണ് പറഞ്ഞത്. ഇന്നും നെല്ലെടുത്തില്ലെങ്കില്‍ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് പാടശേഖര സമിതി അംഗങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: