കുട്ടനാട്: പുഞ്ച കൃഷിക്കായി നിലമൊരുക്കിയ മാര്‍ത്താണ്ഡം കായലില്‍ മട വീണു. കഴിഞ്ഞദിവസം രാത്രിയാണ് മട വീണത്. സര്‍ക്കാര്‍ അനുവദിച്ച 15 ലക്ഷം മുടക്കി കായലിന്റെ പുറം ബണ്ട് ബലപ്പെടുത്തിയിരുന്നു. 600 ഏക്കറുള്ള പാടശേഖരത്തിന്റെ പുറം ബണ്ട് ഉയര്‍ത്തുന്നതിന് ഈ തുക അപര്യാപ്തമാണെന്ന് നേരത്തെ തന്നെ കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുകൂടാതെ 20 ലക്ഷം കൂടി കര്‍ഷകര്‍ മുടക്കി പാടശേഖരത്തിന്റെ ബണ്ട് ബലപ്പെടുത്തുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി മടവീഴ്ച ഉണ്ടായത്. 40 മീറ്റര്‍ വീതിയും പതിമൂന്നു മീറ്റര്‍ ആഴത്തിലും തെക്കേ പുറം ബണ്ട് തള്ളിപ്പോകുകയായിരുന്നു. അടുത്തമാസം അഞ്ചിന് വിതയ്ക്കാനിരുന്ന പാടശേഖരത്തെ ഭൂരിഭാഗം കര്‍ഷകരും മിച്ചഭൂമിക്കാരാണ്. ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ മട വീണ പാടശേഖരം സന്ദര്‍ശിച്ച് ആവശ്യമായ സഹായം നല്‍കാമെന്ന് ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: