ആലപ്പുഴ: ജോലി വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ പണം തട്ടിയെടുത്തതായി പരാതി ഉയരുന്നു. കൈനകരി പ്രദേശത്ത് ഇതുസംബന്ധിച്ച് വ്യാപകമായി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു ഡിസിസി ഭാരവാഹി, മണ്ഡലം ഭാരവാഹി, ഗ്രാമപഞ്ചായത്തംഗം എന്നിവര്‍ക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. സഹകരണ ആശുപത്രി, ബീവറേജസ് കോര്പ്പറേഷന് എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വീതം പലരില്‍ നിന്നും ഇവര്‍ വാങ്ങിയതായാണ് പരാതിയുള്ളത്.
കുട്ടനാട്ടിലെ മറ്റുചില കോണ്‍ഗ്രസ് നേതാക്കളും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ മാത്രം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധത്തിന്റെ ഭാഗമാണെന്നും സൂചനയുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങി കണ്‍സ്യൂമര്‍ഫെഡ് അടക്കമുള്ള സഹകരണ സ്ഥാപനങ്ങളില്‍ നിരവധി നിയമനങ്ങള്‍ നടത്തിയതായും വിവരമുണ്ട്. ലക്ഷക്കണക്കിന് യുവാക്കള്‍ പിഎസ്സി പരീക്ഷയെഴുതി ജോലിക്കായി കാത്തിരിക്കുമ്പോഴാണ് അനധികൃതമായി നിയമനങ്ങള്‍ നടക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ പേരിലും തട്ടിപ്പ് നടത്തിയതായി ഡിസിസി നേതാവിനെതിരെ നിരവധി ആരോപണമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: