മാരാരിക്കുളം: കൂറ്റന്‍ തിരമാലയില്‍പ്പെട്ട് മത്സ്യബന്ധന വള്ളം തകര്‍ന്നു; എട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 22-ാം വാര്‍ഡ് സ്രാമ്പിക്കല്‍ ജാക്സന്റെ പിആര്‍പി എന്ന പേരിലുള്ള വലിയ വള്ളമാണ് തകര്‍ന്നത്. മാരാരിക്കുളം ശാസ്ത്രിഭാഗത്തിന് പടിഞ്ഞാറായിരുന്നു സംഭവം. കഴിഞ്ഞദിവസം പുലര്‍ച്ചെ മത്സ്യബന്ധനത്തിനായി വള്ളം കടലില്‍ ഇറക്കിയ ഉടനെയായിരുന്നു കൂറ്റന്‍ തിരമാലയില്‍പ്പെട്ട് തകര്‍ന്നത്.
അപകടത്തില്‍ പരിക്കേറ്റ ചാരങ്കാട്ട് പൊടിയന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വള്ളം ഉടമ ജാക്സണ്, പള്ളിപ്പറമ്പില്‍ തോമസ്, പള്ളിപ്പറമ്പില്‍ ആന്റണി, പള്ളിപ്പറമ്പില്‍ ഔസേഫ്, തുലാംപറമ്പ് പ്രവീണ്‍, പുതുപ്പുരയില്‍ ജോബ്, ചിറയില്‍ വീട്ടില്‍ വിജയന് എന്നിവരെ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. വള്ളം ഭാഗീകമായി തകര്‍ന്ന നിലയിലാണ്. എന്‍ജിനും വലയും നഷ്ടപ്പെട്ടു. ലക്ഷങ്ങളും നഷ്ടം കണക്കാക്കുന്നു. അപകടം നടന്നത് തീരത്തിന് വളരെ അടുത്തായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: