മുണ്ടക്കയം: കോപ്പാറമലയില്‍ ഉരുള്‍പൊട്ടല്‍,വ്യാപക നാശം. ശബരിമല വനാതീര്ത്തിയിലെ കോപ്പാറമലയില്‍ ഉരുള്‍പൊട്ടി രണ്ട് റോഡുകള്‍,കൃഷികള്‍,പുരയിത്തിന്റെ സംരക്ഷണ ഭിത്തി എന്നിവ ഒലിച്ചു പോയി. കോരുത്തോട് പമ്പാവാലി റോഡിന് മുകളിലുള്ള കൂഴപ്ലാവില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കോപ്പാറ വനത്തില്‍ നിന്നുമാണ് ഉരുള്‍പ്പൊട്ടിയത്. ഉരുളില്‍ വലിയവീട്ടില്‍ സോമരാജന്റെ വീടിന്റെ സംരക്ഷണഭിത്തിയും പുരയിടത്തിലെ കപ്പ കൃഷിയും ഒലിച്ചുപോയി,പുളിമൂട്ടില്‍ തങ്കപ്പന്റെ വീട് നിര്‍മ്മാണത്തിനായി മുറ്റത്ത് ശേഖരിച്ചിരുന്ന ഒരു ലോഡ് പാറപ്പൊടി,മെറ്റില് എന്നിവയും ഉറുമ്പില്‍ വിഭാകരന്റെ പുരയിടത്തിലെ കാപ്പി,കമുക്്,കുരുമുളക്,കപ്പ എന്നീ കൃഷികളും ഒലിച്ച് പോയി.ആനക്കല്ല് മേഖലയിലെ കൂഴപ്ലാവ് റോഡ് 100 മൂറ്ററോളം ദൂരം ഒലിച്ചുപോയിട്ടുണ്ട്..റോഡുകളിലെ മദ്ധ്യഭാഗത്തെ മണ്ണുകള്‍ ഒലിച്ച് പോയതിനെ തുടര്‍ന്ന് വന്‍ഗര്‍ത്തങ്ങള്‍ രുപപ്പെട്ടിരിക്കുകയാണ്.
ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് മേഖലയിലുണ്ടായ ശക്തമായ മഴയെതുടര്‍ന്ന് രാത്രി 8.30 ഓടെയാണ് ഉരുള്‍പ്പെട്ടിയത്.ഉരുളില്‍ കോപ്പാറ വനത്തില്‍ നിന്നും ചെറുപാറകളും കല്ലുകളും ഉരുണ്ട് വന്ന് റോഡില്‍ പതിച്ചിരിക്കുകയാണ്.87 നമ്പര്‍ അംഗനവാടി റോഡില്‍ മഴവെള്ളപ്പാച്ചില്‍ മണ്ണുകള്‍ ഒലിച്ചെത്തി സഞ്ചാരായോഗ്യമാല്ലാതാവുകയും തുര്‍ന്ന് മണ്ണ് നീക്കി സഞ്ചാരയോഗ്യമാക്കുകയായിരുന്നു.കോപ്പാറമേഖലയില് നിന്നുമെത്തിയ മണ്ണുകളും കല്ലുകളും കോരുത്തോട് പമ്പാവാലി റോഡില്‍ പതിച്ച് ഗതാഗതം തടസപ്പെട്ടതിനെ തുര്‍ന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് രാവിലെ മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.മഴ തുടരുന്നതിനാലും വനത്തില്‍ നിന്നും ശക്തമായ രീതിയില്‍ മഴവെള്ളം ഒലിച്ചുകെണ്ടിരിക്കുന്നതിനാലും ജനങ്ങള്‍ ഭീതിയിലാണ്.
മേലുകാവ്: മേലുകാവിലും പരിസരപ്രദേശത്തും ബുധനാഴ്ച രാത്രിയിലുണ്ടായ കനത്തമഴയില്‍ വ്യാപകനഷ്ടം. പാണ്ടിയ•ാവ്, കുളത്തിക്കണ്ടം, കുരിശുങ്കല്‍, ചെ•ല, മേരിലാന്റ് എന്നീ പ്രദേശങ്ങളിലാണ് കനത്തമഴയേത്തുടര്‍ന്ന് റോഡുകള്‍ക്കും വീടുകള്‍ക്കും കൃഷിക്കും കനത്തനഷ്ടമണ്ടായത്. മേലുകാവ് കൊല്ലപ്പള്ളി, കുരിശുങ്കല്‍ കുളത്തിക്കണ്ടം പാണ്ടായ•ാവ്, കുളത്തിക്കണ്ടം ചൊറിയാന്തടം എന്നീ റോഡുകള്‍ തകര്‍ന്നു. കുളത്തിക്കണ്ടം അംഗന്വാടിയടെ ചുറ്റുമതിലും കുളത്തിക്കണ്ടം തോടിനു സമീപത്തെ കൃഷിയിടങ്ങളുടെ സംരക്ഷണഭിത്തികള്‍ക്കും നാശനഷ്ടം സംഭവിച്ചു. അരീയ്ക്കല്‍ രാമന്‍കുട്ടി, വര്‍ഗ്ഗീസ് നെല്ലൂര്‍ എന്നിവരുടെ വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. നാശനഷ്ടം സംഭവിച്ച സ്ഥലങ്ങള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി മാത്യ, ശാന്തമ്മ വാസു, മീനച്ചില്‍ തഹസീദാര്‍ റ്റി.ഡി. ഡേവിഡ്, പൊതുമരാമത്ത് എ.എക്സ്.ഇ. ജാഫര്‍ഖാന്‍, എ.ഇ. ടെസ്സിമോള്‍ സെബാസ്റ്റിയന്, വില്ലേജ് ഓഫീസര്‍ ജയ്മോന്, ജെറ്റോ ജോസ്, ജോണ്സണ് ആഡ്രൂസ്, തോമാച്ചന് എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: