മുംബൈ: മഹാരാഷ്ട്രയില്‍ തക്കാളി വില കിലോയ്ക്ക് അഞ്ചു രൂപയായി കുറഞ്ഞു. കഴിഞ്ഞ ദിവസം അറുപതു രൂപവരെയുണ്ടായിരുന്നു. മൊത്ത വില നാല്പതു രൂപയുണ്ടായിരുന്നത് വെറും രൂണ്ടു രൂപയായി ഇടിഞ്ഞിരുന്നു. ആവശ്യം കുറഞ്ഞതും ഉല്‍പ്പാദനം കൂടിയതുമാണ് വില കുറയാന്‍ കാരണം.
തക്കാളി, മാങ്ങ, മുന്തിരി, മാതളനാരങ്ങ എന്നിവയടക്കം പല പച്ചക്കറികളുടേയും പഴങ്ങളുടേയും പ്രധാന കയറ്റുമതി സംസ്ഥാനമാണ് മഹാരാഷ്ട്ര. 20 കിലോ പെട്ടി തക്കാളിക്ക് 800 മുതല്‍ 900 വരെയായിരുന്നു. ഇത് ആഗസ്റ്റില്‍ 500 രൂപയായി കുറഞ്ഞു. പാക്കിസ്ഥാന്, ബംഗഌദേശ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി, വിലക്കയറ്റം ഉണ്ടാകുമെന്ന് കണക്കുകൂട്ടലില്‍ താത്ക്കാലികമായി തടഞ്ഞതിനെത്തുടര്‍ന്ന് ആഗസ്റ്റ് മുതല്‍ തക്കാളി വില കുറഞ്ഞുവരികയായിരുന്നു. സപ്തംബറില്‍ ഇരുപതു കിലോ പെട്ടിക്ക് 400 രൂപയായി.ഇപ്പോഴിത് വെറും 40 രൂപയായി. പൂനെയില്‍ ചില്ലറ വില്‍പ്പന വില കിലോയ്ക്ക് പത്തു രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: