സകലഗ്രഹദോഷശാന്തിക്കും ഉത്തമമായ കര്‍മ്മങ്ങളാണ് നവഗ്രഹപൂജയും ഹോമവും. ഓരോ ഗ്രഹങ്ങള്‍ക്കും വിധിച്ചിട്ടുള്ള പുഷ്പങ്ങള്‍ ഉപയോഗിച്ചുവേണം പൂജ നടത്തുവാന്‍. ഗ്രഹങ്ങള്‍ക്കുള്ള നിവേദ്യങ്ങളും വ്യത്യസ്തമാണ്. ഓരോ ഗ്രഹങ്ങളുടെയും അഷ്ടോത്തരശതനാമ സ്തോത്രം,സഹസ്രനാമസ്തോത്രം തുടങ്ങിയവ ജപിച്ച് പുഷ്പാഞ്ജലി നടത്തുന്നത് ദോഷശാന്തിക്ക് ഉത്തമമാണ്.
നവഗ്രഹഹോമം അപൂര്‍വ്വമായി മാത്രം നടത്തപ്പെടാറുള്ളതാണ്. ഓരോ ഗ്രഹങ്ങള്‍ക്കും ഓരോ ചമതകളാണ് ഹോമിക്കേണ്ടത്. ഒരു ചാണ് നീളത്തില്‍ 28 എണ്ണം ഹോമിക്കുന്നു. ആദിത്യന് എരുക്ക്, ചന്ദ്രന് പ്ലാശ്, കുജനു കരിങ്ങാലി, ബുധനു കടലാടി, ഗുരുവിന് അരയാല്‍, ശുക്രന് അത്തി, ശനിക്കു വഹ്നി, രാഹുവിനു കറുക, കേതുവിനു കുശ എന്നിവയാണ് ചമതകള്‍. ഇവ വിധിപ്രകാരം ഹോമിക്കുകയും ഹവിസ്സുകള്‍ ഹോമിക്കുകയും ഒടുവില്‍ ഓരോ ഗ്രഹങ്ങളുടെയും പ്രതീകമായി ഓരോ ബ്രാഹ്മണരെ കാലു കഴികിച്ച് ഊട്ടുകയും ചെയ്യണം. തുടര്‍ന്ന് ഗ്രഹങ്ങള്‍ക്കു വിധിച്ചിട്ടുള്ള ദാനദ്രവ്യങ്ങള് അതാതു ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുകയും വേണം.
വിപുലമായ കര്മ്മവിധാനങ്ങളോടുകൂടിയതാണ് നവഗ്രഹഹോമം. ഫലദാനവിഷയത്തിലും ഇത് വളരെ മുമ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: