ഗാന്ധിനഗര്‍: സിനിമാനടന് ഗിന്നസ് പക്രു (അജയകുമാര്‍) വിന്റെ മാതാപിതാക്കളെയും ഭാര്യയേയും ആക്രമിച്ച ആള് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇവരുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ആര്‍പ്പൂക്കര വില്ലൂന്നി തോപ്പുറം വീട്ടില്‍ ആല്ഫാണ് ഇന്നലെ കീഴടങ്ങിയത്.
ഈ മാസം ആദ്യമാണ് ഇയാള്‍ ഗിന്നസ് പക്രുവിന്റെ അച്ഛന് രാധാകൃഷ്ണന് (62), അമ്മ അംബുജാക്ഷി (60), ഭാര്യ ഗായത്രി എന്നിവരെ ആക്രമിച്ചത്.
ഗിന്നസ് പക്രുവിന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ആല്‍ഫ് വാടക കൃത്യമായി നല്‍കാറില്ലെന്നും വാടക ചോദിക്കുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് ആക്ഷേപം. ഇതിനിടെ വീട്ടിലെ പൈപ്പ് നന്നാക്കാന്‍ ജോലിക്കാരനെത്തിയപ്പോള് വാടക നല്‍കിയിട്ടില്ലെന്ന് ഉടമസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്ന് പണിചെയ്യാതെ പ്ലമ്പര്‍ മടങ്ങി ഇതേതുടര്‍ന്ന് ആല്‍ഫ് ഗിന്നസ് പക്രുവിന്റെ കുടുംബ വീട്ടിലെത്തി അച്ഛനെയും അമ്മയേയും ഭാര്യയേയും ആക്രമിക്കുകയും ഗിന്നസ് പക്രുവിനെ അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: