തൊടുപുഴ : തദ്ദേശ സ്വയംഭരണ വകുപ്പ് സ്പിന്‍ ഓവര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആക്കിയത് പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ബിജെപി കൗണ്‍സിലര്‍മാര്‍ തൊടുപുഴ നഗരസഭ ഓഫീസിന് മുന്നില്‍ സത്യഗ്രഹം നടത്തി. സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ 204-ാം നമ്പര്‍ തീരുമാന പ്രകാരം 31ന് മുമ്പ് ടാറിംഗ് ഉള്‍പ്പെടെയുള്ള വര്‍ക്കുകള്‍ തീര്‍ന്നില്ലെങ്കില്‍ തുക ലാപ്‌സാകും. ഈ ഇനത്തില്‍ തൊടുപുഴ മുനിസിപ്പാലിറ്റിക്ക് മാത്രം ഒരു കോടിയോളം രൂപ ലാപ്‌സാകും.
നാടിന്റെ വികസനത്തിന് ആവശ്യമായ നിരവധി നിര്‍മ്മാണ പ്രവര്‍ത്തനം ഇതുമൂലം നടക്കാതെവരും. ഈ തീരുമാനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്ന് സത്യാഗ്രഹ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പി.ആര്‍. വിനോദ്, കെ.എസ്. അജി, റ്റി.എസ്. രാജന്‍, സി.എസ്. സിജിമോന്‍, പി.ജി. രാജശേഖരന്‍, ബിന്ദു പത്മകുമാര്‍, എം.ഐ. രവീന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: