മുഹമ്മ: കള്ളന് കപ്പലില്‍ തന്നെ ഉണ്ടെന്നും മുഖം നോക്കാതെ കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സിപിഐ കഞ്ഞിക്കുഴി എല്‍സി. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കൃഷ്ണപിള്ള സ്മാരകത്തിലേക്ക് കഞ്ഞിക്കുഴി എല്‍സി കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ഉയര്‍ത്തിയ മുദ്രാവാക്യമാണിത്. കളിത്തട്ട് ജങ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധജാഥ കൃഷ്ണപിള്ള സ്മാരകം ചുറ്റി കഞ്ഞിക്കുഴിയില്‍ സമാപിച്ചു.
പ്രതിഷേധ ജാഥയ്ക്ക്എല്സി സെക്രട്ടറി കെ. നാസര്‍, എം.ബി. അനില്‍കുമാര്‍, ടി. പ്രസന്നന്, ആര്. ശശിയപ്പന്‍ എന്നിവര്‍ നേതൃത്വം നല്കി. കഴിഞ്ഞ ഒക്ടോബര്‍ 31നാണ് കണ്ണര്‍കാട്ടെ കൃഷ്ണപിള്ള സ്മാരകം സാമൂഹ്യവിരുദ്ധര്‍ നശിപ്പച്ചത്. ഒരുവര്‍ഷമായിട്ടും യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. ഇതിനിടെ പ്രതിപക്ഷ നേതാവിന്റെ മുന്‍ പേഴ്സണ്‍ സ്റ്റാഫംഗം ലതീഷ് ബി.ചന്ദ്രന് കേസന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഇന്നലെ ഹൈക്കോടതിയില്‍ കേസ് നല്കി. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: