ആലപ്പുഴ: സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷനുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം സബന്ധിച്ച് കുമാരപിള്ള കമ്മീഷന് ശുപാര്‍ശപ്രകാരമുള്ള മാനദണ്ഡങ്ങള്‍, സുപ്രീംകോടതി വിധി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന നയത്തിന് വിരുദ്ധമാണെന്ന് റാവുത്തര്‍ ഫെഡറേഷന് ജസ്റ്റിസ് ശിവരാജന് അദ്ധ്യക്ഷനായ പിന്നോക്ക കമ്മീഷന് തെളിവ് നല്കി.
കേരളത്തിലെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് നിയമനങ്ങള്‍ക്ക് തുടര്‍ന്നു വരുന്ന മാനദണ്ഡം തന്നെ വിദ്യാഭ്യാസ സംവരണത്തിനും സ്വീകരിക്കണമെന്നും എസ്ഇബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണം മൊത്തത്തില്‍ 40 ശതമാനത്തില്‍ താഴെയായി നിജപ്പെടുത്തിയിരിക്കുന്നതിനാല്‍ 27 ശതമാനം ജനസംഖ്യയുള്ള മുസ്ലിം കള്‍ക്ക് മതിയായ സംവരണം ലഭിക്കണമെങ്കില്‍ ജനസംഖ്യാനുപാതികമായി നിലവിലുള്ള സംവരണ തോത് പുനര്‍നിര്‍ണയിക്കണമെന്നും തെളിവെടുപ്പില്‍ ദേശീയ ജനറല്‍ സെക്രട്ടറി ചുനക്കര ഹനീഫയും അസി. സെക്രട്ടറി എ. ഹബീബ് റാവുത്തറും കമ്മീഷനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: