ആലപ്പുഴ: സെയില്‍സ് ടാക്സ് ഇനത്തില്‍ 25 ലക്ഷത്തിലേറെ രൂപ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് ചേര്‍ത്തലയിലെ തടി വില്‍പ്പന സ്ഥാപനത്തിന്റെ ക്രെയിന്‍ ജപ്തി ചെയ്തതായി ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് വയലാര്‍ കിഴക്ക് വില്ലേജ് ഓഫീസറാണ് ജപ്തി നടപ്പാക്കിയത്. ഡെപ്യൂട്ടി കളക്ടര്‍ കെ.ആര്. ചിത്രാധരന്‍ ചേര്‍ത്തലയിലെത്തി നടപടികള്‍ക്കു നേതൃത്വം നല്കി. സ്ഥാപനമുടമയുടെ 12.95 ആര്‍സ് വരുന്ന സ്ഥലവും ജപ്തി ചെയ്തിട്ടുണ്ട്. ചേര്‍ത്തല താലൂക്ക് ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള ക്രെയിനിന്റെ മതിപ്പു വില നിശ്ചയിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ സഹകരണം തേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: