കോട്ടക്കല്‍(മലപ്പുറം): മുസ്ലിം ലീഗില്‍ പോര് രൂക്ഷമായതിനെ തുടര്‍ന്ന് കോട്ടക്കല്‍ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജിവെച്ചു. ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിലും പ്രശ്‌ന പരിഹാരം ആകാത്തതിനാലാണ് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായ കെ.കെ.നാസര്‍ രാജിവെച്ചത്.
സെക്രട്ടറിയുടെ സ്ഥലം മാറ്റത്തെചൊല്ലി വൈസ് ചെയര്‍മാന്‍ പി.മൂസ്സക്കുട്ടി ഹാജിയെ നോക്കുകുത്തിയാക്കി ഭരണം പിടിച്ചെടുക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ ശ്രമിക്കുന്നുവെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. സെക്രട്ടറിയുടെ ഒഴിവിലേക്ക് വന്ന നഗരസഭാ സൂപ്രണ്ടിനെ സ്ഥിരപ്പെടുത്താന്‍ മുന്‍സിപ്പല്‍ ലീഗ് കമ്മറ്റി പ്രസിഡന്റും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനും ശ്രമിക്കുന്നുവെന്നാണ് മറുപക്ഷത്തിന്റെ ആരോപണം. നേതൃനിരയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടെന്ന് രാിവച്ച കെ.കെ.നാസര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: