ആലപ്പുഴ: അര്‍ഹതപ്പെട്ട വസ്തു പോക്കുവരവു ചെയ്തു കിട്ടുന്നതിന് നല്കിയ അപേക്ഷയില്‍ നടപടിയെടുക്കുന്നതിനു പകരം അപേക്ഷയില്‍ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്ന് പരാതിക്കാരിയില്‍ നിന്നും എഴുതി വാങ്ങിയ വില്ലേജ് ഓഫീസറുടെ നടപടി തെറ്റാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന്.
കൊറ്റാര്‍കാവ് വൈഷ്ണവത്തില്‍ സി.കെ. സുജാത സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. 2005 മുതല്‍ താന്‍ പോക്കുവരവ് നടത്തുന്നതിനു വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങുകയാണെന്നും പരാതിയില്‍ പറയുന്നു. മണ്‍ട്രോതുരുത്ത് വില്ലേജില്‍ ഉണ്ടായിരുന്ന 16 1/2 സെന്റ് സ്ഥലം പോക്ക് വരവ് ചെയ്യാനാണ് സുജാത വില്ലേജ് ഓഫീസിനെ സമീപിച്ചത്. എന്നാല്‍ തന്റെ സഹോദരന്റെ സ്വാധീനം ഉപയോഗിച്ച് 6 1/2 സെന്റ് സ്ഥലം സഹോദരന്റെ ഭാര്യയുടെ പേരില്‍ പോക്കുവരവ് ചെയ്തതായി പരാതിയില്‍ പറയുന്നു. കമ്മീഷന് കൊല്ലം അഡീഷണല്‍ തഹസില്‍ദാറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു.
പോക്കുവരവ് ചെയ്യേണ്ട വസ്തുവില്‍ അതിരുതര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തര്‍ക്കം പരിഹരിക്കുന്നതുവരെ ഫയലില്‍ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്ന് എഴുതിവാങ്ങിയതായി തഹസീല്‍ദാര്‍ കമ്മീഷന് മുമ്പാകെ വിശദീകരിച്ചു. എന്നാല്‍ നടപടി ആവശ്യമില്ലെന്ന അപേക്ഷ തന്നെ കൊണ്ട് ഒപ്പിട്ട് വാങ്ങിയതാണെന്ന് പരാതിക്കാരി കമ്മീഷന് മുമ്പാകെ വാദിച്ചു. അതിര്‍ത്തി നിര്‍ണയിച്ച് വസ്തു അളന്ന് നല്കാന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്ന് കമ്മീഷനംഗം ആര്. നടരാജ ന് ഉത്തരവിട്ടു. സുജാതയുടെ വസ്തു അടിയന്തരമായി പോക്കുവരവ് ചെയ്തു നല്കാ നും കമ്മീഷന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: