ഇടുക്കി : വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വിജിലന്‍സ് പരിശോധന. ഇന്നലെ രാവിലെയാണ് സി.ഐ ബാബുസെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം റെയ്ഡ് നടത്തിയത്. വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാര്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് വിജിലന്‍സ് പരിശോധനയെന്നാണ് വിവരം. ലീവെടുത്ത ദിവസം ഹാജര്‍ രേഖപ്പെടുത്തിയ ഒരു സംഭവം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സംഭവത്തില്‍ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യും. ഓഡിറ്റില്‍ ക്രമക്കേടുണ്ട്, അന്യായമായി ജീവനക്കാരെ സ്ഥലംമാറ്റുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് പരാതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 11 മണിക്ക് ആരംഭിച്ച റെയ്ഡ് വൈകിട്ട് നാലരയോടെയാണ് അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: