കോഴിക്കോട്ടെ ചായക്കടയിലെ ചുംബന വിവാദത്തോടെ നാട്ടിലെ ചെറുപ്പക്കാരെല്ലാം മത്സര ബുദ്ധിയോടെ ‘പരസ്യ ചുംബനം ഞങ്ങളുടെ ജന്മാവകാശം’ ആണെന്ന മട്ടില്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന കാഴ്ച അതീവ രസാവഹം. ഇവരൊക്കെ ഈ അവസരത്തിനായി കാത്തിരുന്ന പോലുണ്ട്. അവിടെ ചാനല്‍ ക്യാമറാമാനും ചാനലും അതിനും പുറമേ നടന്ന അക്രമവും ശുദ്ധ തെമ്മാടിത്തം ആണെന്നതിന് ഒരു സംശയവും വേണ്ട.
എന്നുവച്ച് ,നാട്ടിലെ ചായക്കടകള്‍ ഒക്കെ കമിതാക്കള്‍ക്ക് ശൃംഗരിക്കാനുള്ള ഇടത്താവളങ്ങള്‍ ആകുന്നത് നല്ല സംസ്കാരമാണോ? .നമ്മുടെ വീട്ടിലെ പെണ്ണുങ്ങള് ഇതിനൊക്കെ തയ്യാറായാല്‍ നമ്മള് പ്രോത്സാഹിപ്പിക്കുമോ? ഭാര്യക്കും ഭര്‍ത്താവിനും പരസ്പരം ചുംബിക്കാന്‍ പൊതു ഇടങ്ങള്‍ വേണമോ? ലൈംഗികതക്ക് സ്വകാര്യതയും മറയും ഒക്കെ വേണ്ടേ ?അല്ലെങ്കില്‍ നായ്ക്കളും നമ്മളും തമ്മില്‍ എന്ത് വ്യത്യാസം
കല്ലറ കുര്യന്
സദാചാരം എന്ന നാലക്ഷരത്തില്‍ ഭാരത സംസ്കാരം പാശ്ചാത്യവത്കരിക്കാന്‍ വെമ്പുന്നവര്‍ ഓര്‍ക്കുക. നമ്മള് തെരുവില്‍ പിറക്കാതിരുന്നത് തലമുറകള്‍ കൈമാറി വന്ന ആ മഹത്തായ സംസ്കാരം നമ്മുടെ ഓരോ കുടുംബവും പാലിച്ചു വന്നതിനാല്‍ മാത്രമാണ്.
രാജ് ബി. കൈപ്പള്ളില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: