ചേര്‍ത്തല: രക്തസാക്ഷിവാരാചരണത്തെ തുടര്‍ന്ന് ചേര്‍ത്തല കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കുണ്ടായത് വന്‍ നഷ്ടം. വാരാചരണം ആഘോഷിക്കാന്‍ ഇടതുതൊഴിലാളി യൂണിയനിലെ ജീവനക്കാര്‍ കൂട്ടത്തോടെ പോയതോടെ ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകള്‍ ആരംഭിക്കുവാന്‍ താമസിച്ചതാണ് വന്‍ നഷ്ടത്തിന് കാരണമായത്. രാവിലെ തുടങ്ങേണ്ട സര്‍വീസുകള്‍ ആരംഭിച്ചത് ഉച്ചയ്ക്ക് ശേഷം മാത്രമാണ്. ജോലിക്കുപോകുന്നവരെയാണ് ജീവനക്കാരുടെ നടപടി കൂടുതല്‍ വലച്ചത്. ദിവസേന ഒമ്പതു ലക്ഷത്തിനും 10 ലക്ഷത്തിനുമിടയില്‍ ശരാശരി വരുമാനം ലഭിക്കുന്ന ഡിപ്പോയാണ് ചേര്‍ത്തലയിലേത്. 94 ഷെഡ്യൂളുകളില്‍ 80 മുതല്‍ 85 വരെ സര്‍വ്വീസുകള്‍ മുടങ്ങാതെ നടക്കുന്ന ഡിപ്പോയെന്ന പ്രത്യേകത കൂടി ചേര്ത്തലയ്ക്കുണ്ട്. ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ഡിപ്പോയിലാണ് പാര്‍ട്ടിപരിപാടിയില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ അധികൃതരുടെ ഒത്താശയോടെ അനധികൃതമായി അവധിയെടുത്തത്. പരിപാടിയില്‍ പങ്കെടുക്കാന്പോയവര് തിരിച്ചെത്തിയ ശേഷമാണ് സ്റ്റേ സര്‍വീസുകള്‍ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: