Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മാഞ്ചസ്റ്റര്‍-ചെല്‍സി സമാസമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2014, 11:16 pm IST
in Football

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും തമ്മിലുള്ള സൂപ്പര്‍പോരാട്ടം തുല്യതയില്‍ കലാശിച്ചു. ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം േനടി. ഇഞ്ചുറി സമയത്ത് റോബിന്‍ വാന്‍ പെഴ്‌സി നേടിയ ഗോളാണ് യുണൈറ്റഡിന് സമനില നേടിക്കൊടുത്തത്. ചെല്‍സിക്കായി ഗോള്‍ നേടിയത് വെറ്ററന്‍ താരം ദിദിയര്‍ ദ്രോഗ്ബയാണ്.

മത്സരത്തില്‍ പന്ത് കൂടുതല്‍ കൈവശം വെച്ചതും കൂടുതല്‍ തവണ ഷോട്ടുകള്‍ ഉതിര്‍ത്തതും യുണൈറ്റഡായിരുന്നു. യുണൈറ്റ് താരങ്ങള്‍ മത്സരത്തിലുടനീളമായി പായിച്ച 19 ഷോട്ടുകളില്‍ ഏഴെണ്ണം ലക്ഷ്യത്തിലേക്കായിരുന്നെങ്കിലും ചെല്‍സിയന്‍ ഗോളി കൊര്‍ട്ടോയിസിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. വെയ്ന്‍ റൂണിയുടെ അഭാവവും യുണൈറ്റഡ് നിരയില്‍ നിഴലിച്ചു നിന്നു. മാത്രമല്ല റോബിന്‍ വാന്‍ പെഴ്‌സിക്ക് അവസരത്തിനൊത്ത് ഉയരാന്‍ കഴിഞ്ഞതുമില്ല. അതേസമയം ചെല്‍സിക്ക് നാല് ഷോട്ടുകള്‍ മാത്രമാണ് ലക്ഷ്യത്തിലേക്ക് പായിക്കാന്‍ കഴിഞ്ഞത്.

ആദ്യപകുതിയില്‍ ഇരുടീമുകളും നിരവധി മുന്നേറ്റങ്ങള്‍ മെനഞ്ഞെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. ഏയ്ഞ്ചല്‍ ഡി മരിയ യുണൈറ്റഡിന് വേണ്ടിയും ഓസ്‌കര്‍ ചെല്‍സിക്കുവേണ്ടിയും കളം നിറഞ്ഞുകളിച്ചതോടെ ഓള്‍ഡ് ട്രാേഫാര്‍ഡില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മികച്ച ഫുട്‌ബോളാണ് കാണാന്‍ കഴിഞ്ഞത്. 22, 23 മിനിറ്റുകളില്‍ റോബിന്‍ വാന്‍പെഴ്‌സിയുടെ രണ്ട് ശ്രമങ്ങള്‍ ചെല്‍സി ഗോളി വിഫലമാക്കി. 41-ാം മിനിറ്റില്‍ ചെല്‍സിയുടെ വെറ്ററന്‍ താരം ദിദിയര്‍ ദ്രോഗ്ബയുടെ ഒരു ശ്രമം യുണൈറ്റഡ് ഗോളിയും രക്ഷപ്പെടുത്തിയതോടെ ആദ്യ പകുതി ഗോള്‍രഹിതമായി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ചെല്‍സിയന്‍ മുന്നേറ്റമായിരുന്നു കണ്ടത്. 52-ാം മിനിറ്റില്‍ ഈഡന്‍ ഹസാര്‍ഡിന്റെ ഒരു ഷോട്ട് യുണൈറ്റഡ് ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. സെസ് ഫാബ്രിഗസ് എടുത്ത കോര്‍ണര്‍ ബോക്‌സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ദിദിയര്‍ ദ്രോഗ്ബ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ പന്ത് യുണൈറ്റഡ് വലയിലെത്തിച്ചു. ലീഡ് വഴങ്ങിയ യുണൈറ്റഡ് പിന്നീട് കനത്ത മുന്നേറ്റങ്ങളാണ് ചെല്‍സിയന്‍ ബോക്‌സിലേക്ക് നയിച്ചത്. എന്നാല്‍ ടെറിയും കാഹിലും ഉള്‍പ്പെട്ടെ ചെല്‍സിയന്‍ പ്രതിരോധം യുണൈറ്റഡ് മുന്നേറ്റനിരക്ക് കൂച്ചുവിലങ്ങിട്ടതോടെ ആക്രമണങ്ങള്‍ക്ക് ലക്ഷ്യം തെറ്റി. ഒടുവില്‍ ചെല്‍സി മത്സരം ജയിച്ചുവെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് സമനില ഗോള്‍ പിറന്നത്. ഏയ്ഞ്ചല്‍ ഡി മരിയയുടെ ക്രോസ് ഫെല്ലാനി പോസ്റ്റിലേക്ക് തിരിച്ചുവിട്ടത് ചെല്‍സിയന്‍ ഗോള്‍കീപ്പര്‍ കുത്തിയകറ്റി. എന്നാല്‍ കാത്തുനിന്ന റോബിന്‍ വാന്‍പെഴ്‌സി ഇത്തവണ അവസരം പാഴാക്കിയില്ല. പന്ത് കിട്ടിയ വാന്‍പെഴ്‌സി ഇടംകാലുകൊണ്ട് പായിച്ച ഷോട്ട് ചെല്‍സിയന്‍ വലയില്‍ കയറിയതോടെ പോരാട്ടം സമനിലയിലായി. സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നെങ്കിലും 9 കളികളില്‍ നിന്ന് 23 പോയിന്റുമായി ചെല്‍സി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം 13 പോയിന്റുള്ള യുണൈറ്റഡ് എട്ടാം സ്ഥാനത്താണ്.

മറ്റ് മത്സരങ്ങളില്‍ ന്യൂകാസില്‍ യുണൈറ്റഡ് 2-1ന് ടോട്ടനത്തിനെയും എവര്‍ട്ടണ്‍ 3-1ന് ബേണ്‍ലിയെയും പരാജയപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.