ഹരിപ്പാട്: കൊയ്ത്ത് യന്ത്രമെത്താത്തതുകാരണം വിളവെടുപ്പിന് പാകമായ നെല്‍ച്ചെടികള്‍ കാറ്റിലും മഴയിലും പെട്ട് നശിക്കുന്നു. കരുവാറ്റാ വടക്ക് ഉലവാമുറക്കുളം പാടശേഖരത്തിലെ 32.5 ഹെക്ടര്‍ പാടത്ത് കൃഷി ചെയ്ത് കൊയ്തെടുക്കുവാന്‍ പാകത്തിനായ നെല്‍ക്കതിരുകളാണ് പാടത്തേക്ക് ചാഞ്ഞ് കിടക്കുന്നത്. നെല്ല് കൊയ്തെടുക്കുവാന്‍ കൊയ്ത്ത് യന്ത്രവും തൊഴിലാളികളും ഇല്ലാത്തതുകാരണം നാല്‍പ്പത്തിരണ്ടോളം ചെറുകിട കര്‍ഷകരുടെ അദ്ധ്വാനവും മുതല്‍ മുടക്കിയ പണവും നഷ്ടത്തിലാകുന്ന അവസ്ഥയിലാണ്.
വരും ദിവസങ്ങളില്‍ കാറ്റും മഴയും ശക്തമായാല്‍ പാടത്ത് കൂടുതല്‍ വെള്ളം കയറും. ഇങ്ങനെയായാല്‍ കൊയ്ത്ത് യന്ത്രം ഇറക്കാന്‍ സാധിക്കാത്ത അവസ്ഥയിലുമാകുമെന്ന് കര്‍ഷകര്‍ പറഞ്ഞു. അടിയന്തരമായി ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് കൊയ്ത്ത്മെതി യന്ത്രം പാടശേഖരത്ത് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: