കായംകളം: സംഘ, വിവിധ ക്ഷേത്ര സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന സിഐ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ പോലീസ് ഗൂഢാലോചന. നിരപരാധികളെ കള്ളകേസില്‍ കുടുക്കി മര്‍ദ്ദിച്ച സിഐ: ഉദയഭാനുവിനെ സസ്പെന്റ് ചെയ്യണമെന്നും, സിഐയുടെ മണല്‍ മാഫിയ ബന്ധവും സിപിഎം ബന്ധവും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച രാവിലെ 10ന് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളത്.
മാര്‍ച്ചിനെ നേരിടാനുള്ള പോലീസ് നീക്കത്തിന്റെ ഭാഗമായി മൈക്ക് പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി ആദ്യം തന്നെ നിഷേധിച്ചു. ഇല്ലാത്ത രഹസ്യാന്വേഷണത്തിന്റെ പേരില്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്ന പ്രധാനനേതാക്കളെ ഉള്‍പ്പെടെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കവും ആരംഭിച്ചു. പുതിയിടത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ചിന് സ്റ്റേഷന് സമീപം തടയില്ലന്നുള്ള പോലീസിന്റെ മുന്‍കൂട്ടിയുള്ള പ്രചരണം അക്രമം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.
മാര്‍ച്ചിനിടയിലേക്ക് മറ്റുള്ളവര്‍ നുഴഞ്ഞുകയറാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കാനാണ് സിഐയുടെ നേതൃത്വത്തിലുള്ള പോലീസിന്റെ നീക്കം. പത്തിയൂരില്‍ നടക്കാത്ത അക്രമത്തിന്റെ പേരില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്ത് കരീലകുളങ്ങര സ്റ്റേഷനില്‍ സിഐയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് സാന്നിദ്ധ്യത്തിലാണ് സംഘപരിവാര്‍ സംഘടനകളുടെ കൊടിതോരണങ്ങളും ബോര്‍ഡുകളും സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തത്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാതെയാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പില്‍പ്പെടുത്തി കേസെടുത്തിട്ടുള്ളത്. മാര്‍ച്ചില്‍ പങ്കെടുത്താല്‍ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുക്കുമെന്നാണ് സിഐയുടെ ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: