വള്ളികുന്നം: ഇലിപ്പക്കുളം ഇലങ്കത്തില്‍ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ കവറില്‍ കെട്ടിയ മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞ നിലയില്‍ കാണപ്പെട്ടു. സമീപ പ്രദേശത്തെ പല ക്ഷേത്രങ്ങള്‍ക്കു മുന്നിലെ കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധരായ ക്ഷേത്ര വിരോധികളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ക്ഷേത്രങ്ങളുടെ നേരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്നും ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ ആരോപിച്ചു. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ദീപാരധനയ്ക്ക് ശേഷം ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടത്തി. ക്ഷേത്ര ഭാരവാഹികളായ പ്രസാദ്, വിജേഷ്, മുരളീധരന്, പ്രമോദ്, അജേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അരവിന്ദാക്ഷന്, ബിജുമോന്, മണിയമ്മ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: