ചാരുംമൂട്: തണ്ടാരുവിള ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മോഷണ ശ്രമം. ഹയര്‍സെക്കന്ററി സ്കൂള്‍ വിഭാഗം പ്രിന്‍സിപ്പലിന്റെയും ഹൈസ്ക്കൂള് വിഭാഗം ഹെഡ്മാസ്റ്ററുടെയും ഓഫീസ് മുറികളും സ്റ്റാഫ് റൂമുകളിലും കമ്പ്യൂട്ടര്‍ ലാബുകളിലുമാണ് മോഷണ ശ്രമം നടന്നത്. ഓഫീസ് മുറിയിലെ ഫയലുകള്‍ വാരി വലിച്ചിട്ട നിലയില്‍ കാണപ്പെട്ടു. ഞായറാഴ്ച വൈകിട്ട് സ്കൂള്‍ വൃത്തിയാക്കാനെത്തിയ ജീവനക്കാരിയാണ് മുറികള്‍ കുത്തിതുറന്നത് ആദ്യം കണ്ടത്. നൂറനാട് പോലീസ് കേസെടുത്തു. വിരലടയാള വിദഗ്ധര്‍, ചെങ്ങന്നൂര്‍ എഎസ്പി ഡോ.അരുണ്‍ ആര്.കൃഷ്ണ, എഎസ്ഐ അശോകന് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: