അമ്പലപ്പുഴ: സിപിഎമ്മും കോണ്‍ഗ്രസും പോരടിച്ചു. കഞ്ഞിപ്പാടത്ത് സര്‍ക്കാര്‍ ആശുപത്രിയുടെ ഉദ്ഘാടനം യാഥാര്‍ത്ഥ്യമായില്ല. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് കഴിഞ്ഞദിവസം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചത്. ജി. സുധാകരന് എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്നറിയിച്ചതോടെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചിരുന്നു. ഇതോടെ എംഎല്‍എ തന്നെ ഉദ്ഘാടനം ചെയ്താല്‍ മതിയെന്ന് സിപിഎമ്മുകാര്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഇതില്‍ പ്രകോപിതരായ കോണ്‍ഗ്രസുകാര്‍ വകുപ്പ് മന്ത്രിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാരെ ഒഴിവാക്കിയെന്നാരോപിച്ച് ഉദ്ഘാടനത്തിനെതിരെ രംഗത്ത് വരികയും ഡിഎംഒ ഉള്‍പ്പെടെയുള്ളവരെ വിളിച്ച് ഭീഷണിപ്പെടുത്തി ഉദ്ഘാടനം വേണ്ടെന്ന് തീരുമാനിക്കുകയുമായിരുന്നു. നോട്ടീസ് അടിച്ച് ഉദ്ഘാടനം തീരുമാനിച്ചതിനാല്‍ ഇതൊന്നും അറിയാത്ത നാട്ടുകാര്‍ മരുന്ന് വാങ്ങാന്‍ എത്തിയപ്പോഴാണ് ഉദ്ഘാടനം ഇല്ലെന്ന വിവരം അറിയുന്നത്. ഒരു ഡോക്ടറും അഞ്ചോളം ജീവനക്കാരുമായി ആരംഭിക്കുന്ന ആശുപത്രി കൊപ്പാറക്കടവ്, വൈശ്യംഭാഗം, കഞ്ഞിപ്പാടം നിവാസികള്‍ക്ക് ഗുണകരമാകുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: