ചെങ്ങന്നൂര്‍: ബാര്‍ ഹോട്ടലുടമ തൊഴിലാളിയെ മര്‍ദ്ദിച്ചതായി പരാതി. വണ്ടിപ്പെരിയാര്‍ സ്വദേശി രഞ്ജിത്ത് കുമാറാ (22)ണ് പരാതി നല്‍കിയത്. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ബാര്‍ ഹോട്ടലില്‍ കഴിഞ്ഞദിവസം രാത്രിയോടെയണ് സംഭവം. എട്ടുദിവസം മുന്‍പ് ജോലിക്ക് പ്രവേശിച്ച തന്നെ യാതൊരു കാരണവും കൂടാതെ ഓഫീസ് മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും മറ്റൊരു തൊഴിലാളിയോടൊപ്പം ചേര്‍ന്ന് ഉടമ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് രഞ്ജിത്ത് നല്കിയ പരാതിയില്‍ പറയുന്നത്. ജോലിക്ക് പ്രവേശിക്കുമ്പോള്‍ ഒപ്പിട്ടുവാങ്ങിയ നൂറുരൂപയുടെ മുദ്രപ്പത്രം ഉടമ തിരികെ നല്കാന് കൂട്ടാക്കുന്നില്ലെന്നും പരാതിയിലുണ്ട്. മര്‍ദ്ദനത്തില്‍ പരക്കേറ്റ രഞ്ജിത്ത് ചെങ്ങന്നൂര്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. തൊഴിലാളികളെ ഉടമ മര്‍ദ്ദിക്കുന്നതായി മുന്‍പും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: