ന്യൂദല്‍ഹി: നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പ്പറേഷന് (എന്‍ടിപിസി) സൗരോര്‍ജ്ജ പദ്ധതി ആരംഭിച്ചു. താപവൈദ്യുത നിലയങ്ങളിലെ മേല്‍ത്തട്ട് പ്രദേശങ്ങളിലാണ് പദ്ധതി ആരംഭിച്ചത്. എല്ലാ ഓഫീസുകളും ഊര്‍ജ്ജ ലഭ്യത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ടിപിസി പദ്ധതി. ആരംഭത്തില്‍ 110 കിലോ വാട്ട്സിന്റെ സൗരോര്‍ജ്ജ പാനലുകളാണ് വിവിധ ഓഫീസുകളിലായി സ്ഥാപിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം എന്‍ടിപിസി എന്‍ജിനിയറിംഗ് ഓഫീസ് കെട്ടിടത്തില്‍ കോര്പ്പറേഷന് എംഡി അരൂപ് റോയ് ചൗധരി നടത്തി. എന്‍ടിപിസിയിലെ ഗവേഷണ വിഭാഗമായ നേത്രയാണ് ആദ്യ മോഡല്‍ സൗരോര്‍ജ്ജ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
റിമോട്ട് വഴി നിയന്ത്രിക്കാനും നിരീക്ഷിക്കാനും കഴിയുന്ന സൗരോര്‍ജ്ജ പാനലുകളെന്ന പ്രത്യേകതയും ഇതിനുണ്ട്. ദീര്‍ഘ നാളത്തെ പഠനങ്ങള്‍ക്കുമൊടുവിലാണ് പാനലുകള്‍ പദ്ധതിക്ക് കീഴില്‍ കൊണ്ടുവന്നിരിക്കുന്നത്. ഓരോ വര്‍ഷവും 1,70,000 കിലോ വാട്ട്സ് ഊര്‍ജ്ജം സംഭരിക്കാനാകുമെന്നാണ് എന്‍ടിപിസി അധികൃതരുടെ പ്രതീക്ഷ.
ടെക്നിക്കല്‍ ഡയറക്ടര്‍ എ.കെ.ഝാ, എസ്.എന്‍. ഗാംഗുലി, നേത്ര ഇ.ഡി. തോമസ് ജോസഫ് മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ജവഹര്‍ലാല്‍ നെഹ്രു ദേശീയ സൗരോര്‍ജ്ജ പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പദ്ധതിക്ക് 30 ശതമാനം സബ്സിഡിയുണ്ട്.
രാജ്യത്ത് ലഭിക്കുന്ന 25 ശതമാനത്തിലധികം വൈദ്യുതിയും സംഭാവന ചെയ്യുന്നത് എന്ടിപിടിയാണ്. 43,128 മെഗാവാട്ട് ശേഷിയുള്ള വിവിധ പാനലുകളാണ് കമ്പനി വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. 95 മെഗാവാട്ടിന്റെയും, 15 മെഗാവാട്ടിന്റെയും പദ്ധതികള്‍ കമ്പനി ഉടന്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: