കൊച്ചി: മൂന്നാമത് മോഹന്‍ രാഘവന് ചലച്ചിത്രപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം ക്രൈം നമ്പര്‍ 89ന്റെ സംവിധായകന് സുദേവന് കരസ്ഥമാക്കി.
മിഥുന് മാനുവല്‍, ജൂഡ് ആന്റണി (ഓം ശാന്തി ഓശാന), അനില്‍ രാധാകൃഷ്ണ മേനോന് (സപ്തമശ്രീ തസ്കര) എന്നിവര്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.
ഓഫ് സ്റ്റേജ് അന്നമനടയാണ് മോഹന്‍ രാഘവന് ചലച്ചിത്രപുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നത്.
ജൂറിയുടെ പ്രത്യേക എക്സലന്‍സ് ഇന്‍ ഡയറക്ഷന്‍ ബഹുമതിക്ക് സെവന്ത് ഡേ സിനിമ സംവിധായകന് ശ്യാംധര്‍ അര്‍ഹനായി. നാളെ വൈകിട്ട് ആറ് മണിക്ക് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകന് കെ.ജി. ജോര്‍ജ് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംവിധായകരായ കെ.ജി. ജോര്‍ജ്, മോഹന്‍, തിരക്കഥാകൃത്ത് ജോണ്‍ പോള്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരങ്ങള്‍ നിര്‍ണയിച്ചത്. ക്യാഷ് പ്രൈസും ഫലകവുമടങ്ങിയതാണ് പുരസ്കാരം. വാര്‍ത്താസമ്മേളനത്തില്‍ ഓഫ് സ്റ്റേജ് ചെയര്മാന് മുഹമ്മദ് ആദം, കോര്‍ഡിനേറ്റര്‍ ജയ്ദീപ്, ജൂറി മെമ്പര്‍ മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: