തെയ്യത്തിന്റേയും മറ്റു അനുഷ്ഠാന കലകളുടെയും പശ്ചാത്തലത്തില്‍ പ്രദീപ് ചൊക്ലി ഒരുക്കുന്ന പേടിത്തൊണ്ടന്‍ ഈ മാസം 31 ന് തിയേറ്ററുകളിലെത്തും. സുരാജ് വെഞ്ഞാറമ്മൂടാണ് നായകന്. തിരുവനന്തപുരം സ്ലാങ്ങിലൂടെ ശ്രദ്ധേയനായ സുരാജ് വെഞ്ഞാറമൂട് ആദ്യമായി കണ്ണൂര്‍ സ്ലാങ്ങില്‍ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
അനുശ്രീയാണു നായിക. ബിനു അടിമാലി, ഉല്ലാസ് പന്തളം എന്നിവരും, ക്വിസ് മാസ്റ്റര്‍ ജി.എസ് പ്രദീപ്, മധുപാല്‍, പഴയകാല നാടക-സിനിമാ നടി നിലമ്പൂര്‍ അയിഷ, ശിവജി ഗുരുവായൂര്‍, ശ്രീഹരി, നൂറിയ, റോജി പി. കുര്യന്, സിനാജ് കലാഭവന്‍ എന്നിവര്‍ അഭിനയിക്കുന്നു. പരിസ്ഥിതി സ്നേഹം മുഖ്യവിഷയമായി ആവിഷ്കരിച്ച ഈ ചിത്രത്തിന്റെ സാമൂഹ്യ പ്രസക്തി മുന്നില്‍ കണ്ട് കേരള സര്‍ക്കാര്‍ വിനോദ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഡോ. രമേശ് നമ്പ്യാര്‍ അവതരിപ്പിക്കുന്ന പേടിത്തൊണ്ടന്‍ അനശ്വരാ സിനിമാസ് നിര്‍മ്മിക്കുന്നു. രചന-യു. പ്രസന്നകുമാര്‍, ഛായാഗ്രഹണം-വിപിന്‍ മോഹന്‍, ഗാനങ്ങള്‍ – രമേശ്കാവില്‍, പ്രശാന്ത് കൃഷ്ണന് , ബിജോയി ചന്ദ്രന്, സംഗീതം– കാഞ്ഞങ്ങാട് രാമചന്ദ്രന്, എഡിറ്റര്‍- സലീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രസന്നകുമാര്‍, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- അരുണ്‍ വാസുദേവ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സന്‍ജയ് പടിയൂര്‍, എക്സിക്യൂട്ടീവ് – ബിനു മുരളി, കല- രമേശ് ഗുരുവായൂര്‍, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂമര്‍- അനില്‍ ചെമ്പൂര്, സ്റ്റില്‍- നൗഷാദ് കണ്ണൂര്‍, പിആര്‍ ഒ- അയ്മനം സാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: