പൂച്ചാക്കല്‍: വീട്ടുവളപ്പില്‍ കൂട്ടിയിട്ടിരുന്ന കല്ലുകള്‍ക്കിടയില്‍ നിന്ന് മുര്‍ഖന്‍ പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തി. പാണാവള്ളി പഞ്ചായത്ത് 16-ാം വാര്‍ഡ് പാനയ്ക്കല് ലക്ഷംവീട് ബാലകൃഷ്ണന്റെ വീട്ടുവളപ്പില്‍ കൂട്ടിയിട്ടിരുന്ന കല്ലുകള്‍ക്കിടയില്‍ നിന്നാണ് ശനിയാഴ്ച രാവിലെ മൂര്‍ഖന്‍ പാമ്പിനെയു പാമ്പിന്റെ 25 ഓളം മുട്ടകളും കണ്ടെത്തിയത്. വീടുപണിനടക്കുന്നതിനാല് വീടിനോട് ചേര്‍ന്ന നിര്‍മ്മിച്ച താത്ക്കാലിക ഷെഡിലാണ് ബാലകൃഷ്ണന് താമസിക്കുന്നത്. ബാലകൃഷ്ണന് ചെറുമകനുമൊപ്പം ഇന്നലെ വീട്ടുവളപ്പില്‍ മുന്‍പ് ഇറക്കിയിട്ടിരുന്ന കല്ലുകളും പൂഴിയും ഇളക്കി മാറ്റുന്നതിനിടെയാണ് മുര്‍ഖന്‍ പാമ്പ് ഇഴഞ്ഞുപോകുന്നത് കണ്ടത്. കല്ലുകള്‍ക്കിടയില്‍ നോക്കിയപ്പോഴാണ് പാമ്പിന്റെ 25 ഓളം മുട്ടകള്‍ കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോള്‍ പാമ്പ് താല്കാലികമായി നിര്‍മ്മിച്ച ഷെഡിലേക്ക് ഇഴഞ്ഞുകയറി. ഷെഡില്‍ നിന്ന് പാമ്പിനെ പിടികൂടാന്‍ നാട്ടുകാര്‍ മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് നാട്ടുകാര്‍ പാമ്പിനെ പിടികൂടാന്‍ ഷെഡിനു ചുറ്റും വലവിരിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: