പൂച്ചാക്കല്‍: പാണാവള്ളി-തൈക്കാട്ടുശേരി പഞ്ചായത്തുകളില്‍ മലേറിയും ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് ഉളവെയ്പില്‍ നിര്മ്മാണത്തൊഴിലാളിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ചെന്നൈയില്‍ ജോലിക്ക് പോയി മടങ്ങിയത്തിയപ്പോള്‍ വിറയലും പനിയുമുണ്ടായതിനെത്തുടര്ന്ന് നടത്തിയപരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്. തൈക്കാട്ടുശേരി ടെലിഫോണ്‍ ഓഫീസിനു സമീപത്തുള്ള വീട്ടമ്മയ്ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇവര്‍ ആലപ്പുഴ ആശുപത്രിയില്‍ ചികിത്സതേടി. പാണാവള്ളിയില്‍ ഒരാള്‍ക്ക് മലേറിയ സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: